Wednesday, January 4, 2012

എസ്.ഐ.ഒ കോട്ടയം ജില്ലാ ഭാരവാഹികള്‍


കോട്ടയം: 2012 വര്‍ഷത്തേക്കുള്ള എസ്.ഐ.ഒ കോട്ടയം ജില്ലാ പ്രസിഡന്റായി റമീസ് പി.എസിനെയും ജനറല്‍ സെക്രട്ടരിയായി ഫിര്‍ദൗസ് റഷീദിനേയും തെരഞ്ഞെടുത്തു. അല്‍ മനാര്‍ പബ്‌ളിക് സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗം സല്‍മാന്‍ സയീദ് കാസര്‍ഗോഡ് നേതൃത്വം നല്‍കി.. ജില്ലാ കാമ്പസ് സെക്രട്ടറിയായി അഹമ്മദ് ജവാദിനേയും ജോയിന്റ് സെക്രട്ടറിമാരായി അസ്ഹര്‍ ജുമാനും (ഹൈസ്കൂള്‍-ഹയര്‍ സെക്കന്റി), സമീര്‍ പി.എ (പി.ആര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഈ വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റിയിലേക്ക് ഹിലാല്‍ ബാബു, അന്‍വര്‍ സാദത്ത്, നിസാം (കോട്ടയം), എം.എ സിറാജുദ്ദീന്‍ (ചങ്ങനാശ്ശേരി), ഷഫീഖ്, അസ്ലം, യാസിര്‍ (മുണ്ടക്കയം), ഹഫീസ്, ശഹാസ് ജബ്ബാര്‍, അനീസ് (കാഞ്ഞിരപ്പള്ളി), ബാദുഷ വി.എം, ഹാഷിര്‍ ഇ.എസ് (ഈരാറ്റുപേട്ട) എന്നിവരെയും തെരഞ്ഞെടുത്തു.
ജില്ലാ  പ്രസിഡന്റ് റമീസ് പി.എസ്, സല്‍മാന്‍ സയീദ്, ഫിര്‍ദൗസ് റഷീദ്, യാസിര്‍ പി.എസ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇ.എ ബഷീര്‍ ഫാറൂഖി സമാപന പ്രസംഗം നടത്തി.

No comments:

Post a Comment