Wednesday, January 4, 2012

സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചില്ല; ടാറിങ് നടത്തി അധികൃതര്‍ തലയൂരി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ ഹൈവേയില്‍ റോഡിന്റെ സംരംക്ഷണ ഭിത്തി ഇടിഞ്ഞ് അപകട നിലയില്‍ നിന്നിരുന്ന ഭാഗം മെറ്റല്‍ വിരിച്ച് ടാറിങ് നടത്തിയത്ദുരന്തത്തിന് വഴിയൊരുക്കുന്നു.
ഈരാറ്റുപേട്ട ഈലക്കയം ഭാഗത്ത് മീനച്ചിലാര്‍ തീരത്ത് 30 അടി ഉയരത്തില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ 25 മീറ്റര്‍ നീളത്തിലുള്ള ഭാഗങ്ങള്‍ രണ്ടുമാസം മുമ്പ് ടാറിങ് റോഡില്‍ മധ്യത്തില്‍ രണ്ടായി പിളര്‍ന്നിരുന്നു. ഈ ഭാഗം ടാറിങ് വീപ്പകള്‍ നിരത്തി അപകട ബോര്‍ഡ് സ്ഥാപിച്ച് വണ്‍വേ ആയി വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നതാണ്. എന്നാല്‍ കളത്തുകടവ്-ഈരാറ്റുപേട്ട റൂട്ടിലെ ടാറിങ് പണികളോടൊപ്പം ഇവിടെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കാതെ മെറ്റല്‍ ഇട്ട് റോഡ് നികത്തി കഴിഞ്ഞ ദിവസം ടാറിങ് നടത്തുകയായിരുന്നു. ഇത്്് വലിയ ദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

No comments:

Post a Comment