Sunday, January 1, 2012

യൂത്ത്‌ലീഗ് പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങി

ഈരാറ്റുപേട്ട: മുസ്‌ലിം യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ പക്വതയുള്ള പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ഈരാറ്റുപേട്ടയില്‍ പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങി. സാമൂഹിക അവബോധം, പുസ്തക പരിചയം, പ്രസംഗ പരിശീലനം, ഖുര്‍ആന്‍ പഠനം, രാഷ്ട്രീയം എന്നിവ സ്കൂളില്‍ പരിശീലനം നല്‍കും. ഇമാം മുഹമ്മദ് ഉനൈസ് മൗലവി ക്ലാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വി.പി. നാസര്‍ അധ്യക്ഷത വഹിച്ചു. പാറത്തോട്പഞ്ചായത്തില്‍ ഞായറാഴ്ച സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും.


No comments:

Post a Comment