Tuesday, January 10, 2012

എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനം നടത്തി

ഈരാറ്റുപേട്ട: മാറി വരുന്ന ഭരണകൂടങ്ങള്‍ അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഒന്നും ചെയ്യാതെ വോട്ട് ബാങ്ക് ആക്കി മാറ്റുകയാണെന്ന്് എസ്.ഡി.പി.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കാസിം പറഞ്ഞു. എസ്.ഡി.പി.ഐ പത്താഴപ്പടി ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദലിത് മുസ്‌ലിം മുന്നേറ്റങ്ങളെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനം പരീത് കാട്ടാമല  ഉദ്ഘാടനം ചെയ്തു. നാസര്‍ വെള്ളാപ്പള്ളില്‍ അധ്യക്ഷതവഹിച്ചു. ഓഫിസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി സുലൈമാന്‍ മൗലവി നിര്‍വഹിച്ചു. എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പരിക്കൊച്ച് കുന്തീപറമ്പില്‍, സെക്രട്ടറി ഇസ്മായില്‍ കീഴേടം, പരീക്കൊച്ച് വെള്ളൂപ്പറമ്പില്‍, ഷറഫുദ്ദീന്‍, ഹാഷിര്‍, ഹസന്‍ സംസാരിച്ചു.

No comments:

Post a Comment