ഈരാറ്റുപേട്ട: ആദ്യകാല കമ്മ്യൂണിസ്റ്റ് കേന്ദ്രമായ പൂഞ്ഞാറിന്റെ മലമടക്കുകളില്‍ അവേശതിരയിളക്കി നാലുദിവസങ്ങളായി നടത്തിയ സി.പി.എം. ജില്ലാ സമ്മേളനത്തിന് ആവേശകരമായ സമാപനം. ഇ.കെ. നയനാര്‍, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ക്ക് ഒളിസങ്കേതമൊരുക്കിയ പൂഞ്ഞാറിന്റെ മണ്ണില്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും ന്യൂനപക്ഷ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സമ്മേളനവേദി കിഴക്കന്‍ മേഖലയിലേക്കു മാറ്റിയത്.
കൊടികളും ബാനറുകളും തോരണങ്ങളുമായി പൂഞ്ഞാറിനെ പൊതുവേയും ഈരാറ്റുപേട്ട നഗരത്തെ പ്രത്യേകിച്ചും ചുവപ്പിച്ച സമ്മേളനത്തില്‍ അണികളില്‍ ആവേശം വാരിവിതറാനായി പതിനഞ്ചു ദിവസം മുമ്പാരംഭിച്ച പ്രചാരണങ്ങളും സാംസ്കാരിക പരിപാടികളും സാധാരണ ജനങ്ങളെ സമ്മേളന ചൂടിലേക്ക് എത്തിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സമാപനദിവസം നടന്ന പൊതു പ്രകടനവും റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും നിരവധി പ്രകടനങ്ങളും ജാഥകളും അരങ്ങേറിയ ഈരാറ്റുപേട്ട ടൗണിനു പുതിയ അനുഭവമായി. ജനബാഹുല്യകൊണ്ടും അടുക്കും ചിട്ടയും കൊണ്ടും ശ്രദ്ധേയമായി.
സി.പി.എം. സാംസ്കാരിക പരിപാടികള്‍ക്കും വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായി. പാര്‍ട്ടിയുടെ ഉന്നതനേതാക്കളായ പിണറായി, വി.എസ്., എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, ഡോ. തോമസ് ഐസക്ക് എന്നിവര്‍ സമ്മേളനവേദിയില്‍ എത്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും മൂന്നു ദിവസവും സമ്മേളനത്തില്‍ സജീവസാന്നിധ്യമായത് അണികളിലും ജനങ്ങളിലും ആവേശത്തിരയിളക്കി.
This comment has been removed by a blog administrator.
ReplyDelete