ഈരാറ്റുപേട്ട: കാറുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഒരു കാറിലെ യാത്രക്കാരനു മര്‍ദനമേറ്റു.ആയിത്തമറ്റത്തില്‍ തോമസ് മാത്യുവിനാണു മര്‍ദനമേറ്റത് വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ പാലാ റോഡില്‍ പനയ്ക്കപ്പാലം ചുങ്കപ്പുര ജംക്ഷനിലായിരുന്നു അപകടം. പാലായില്‍ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്കു വരികയായിരുന്നു തോമസ് മാത്യു. ഈസമയം എതിര്‍ ദിശയില്‍ വന്ന കാര്‍ വലത്തേക്കു തിരിഞ്ഞ് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്നും തുടര്‍ന്ന് ഏതാനും ആള്‍ക്കാര്‍ എത്തി തന്നെ മര്‍ദിച്ചെന്നും തോമസ് മാത്യു പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
മര്‍ദനമേറ്റ തോമസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നു പൊലീസെത്തി രണ്ടു കാറുകളും റോഡ് അരികിലേക്കു മാറ്റിയിട്ടു.എന്നാല്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ തോമസ് മാത്യുവിന്റെ കാര്‍ തല്ലിത്തകര്‍ത്തു. കാറിന്റെ ഗ്ലാസുകള്‍, സീറ്റുകള്‍ സൈറ്റുകള്‍ എന്നിവ തകര്‍ത്തു. കാര്‍ കല്ലുകൊണ്ട് ഇടിച്ചു നശിപ്പിക്കുകയും ചെയ്തു.
അപകടത്തില്‍പ്പെട്ട കാര്‍ സംഭവസ്ഥലത്തുതന്നെ ഇട്ടതാണ് ഇത്തരത്തില്‍ ആക്രമിക്കാന്‍ കാരണമെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും പനയ്ക്കപ്പാലം റസിഡന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രണ്ട് മാസം മുന്‍പും ഇവിടെ അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനവും ഇത്തരത്തില്‍ അടിച്ചു തകര്‍ത്തിരുന്നു.ഇതിനിടെ സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
No comments:
Post a Comment