Sunday, January 15, 2012

സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്: സ്ഥലം സന്ദര്‍ശിച്ചു

പൂഞ്ഞാര്‍: കായികകേരളത്തിന്റെ പിതാവ് കേണല്‍ ജി.വി. രാജയുടെ ജന്മനാട്ടില്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് നിര്‍മാണത്തിന് കളമൊരുങ്ങുന്നു. നിര്‍മാണത്തിന്റെ ആദ്യഘട്ടമായി കോംപ്ലെക്‌സിന്റെ രൂപരേഖ തയാറാക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ റസാഖ്, പൂഞ്ഞാര്‍ വലിയ രാജ പി. രാമവര്‍മരാജ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഫുട്‌ബോള്‍, ടെന്നീസ്, ഷട്ടില്‍ കോര്‍ട്ടുകള്‍, നീന്തല്‍കുളം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ജി.വി. രാജ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്.

ആഷിഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


Thursday, January 12, 2012

പഞ്ചായത്ത് വാര്‍ഷികം രാഷ്ട്രീയ സമ്മേളനമാക്കി മാറ്റാന്‍ നീക്കമെന്ന്‌

ഈരാറ്റുപേട്ട: പഞ്ചായത്ത് രൂപീകരിണത്തിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണയോഗത്തി ല്‍ എസ്.ഡി.പി. ഐയെ ക്ഷണിക്കാത്തതില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. 
ഗ്രാമപ്പഞ്ചായത്തില്‍ എസ്. ഡി.പി.ഐക്ക് അംഗമുണ്ടായിട്ടും പഞ്ചായത്ത് ഭരണ സമിതി എസ്.ഡി.പി.ഐ ഭാരവാഹികളെ ക്ഷണിക്കാതെ ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.  പ്രസിഡന്റ് പരികൊച്ച് കുന്തീപറമ്പില്‍, സെക്രട്ടറി ഇസ്മായില്‍ കീഴേടം, പഞ്ചായത്ത് അംഗം ബിനു നാരായണന്‍, പരീക്കൂട്ടി പൊന്തനാല്‍, ഹിലാല്‍ വെള്ളൂപ്പറമ്പില്‍, യൂനുസ് സംസാരിച്ചു.







അല്‍മനാര്‍ സ്കൂള്‍ അലുംനി അസോസിയേഷന്‍ വാര്‍ഷികം

ഈരാറ്റുപേട്ട: അല്‍മനാര്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അലുംനി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു. പൊതു സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്തു. നിസാം എ. ജലീല്‍ അധ്യക്ഷത വഹിച്ചു. കെ.പി. യൂസുഫ്, പ്രിന്‍സിപ്പല്‍ അനീസുദ്ദീന്‍, കെ.യു. ഷരീഫ്, വൈസ് പ്രിന്‍സിപ്പല്‍ മിനി അജയ്, ബിജി, അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു. 



Wednesday, January 11, 2012

സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയമേള: ബുക്ക് ബൈന്‍ഡിങ്ങില്‍ ഓസ്റ്റിന്‍ തന്നെ

ഈരാറ്റുപേട്ട: ബുക്ക് ബൈന്റിംങിലെ മികവുമായി ഓസ്റ്റിന്‍ ജോസ് സാബു സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയമേളയിലെ താരമായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈയിനത്തില്‍ ഒന്നാം സ്ഥാനം ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഓസ്റ്റിന്റെ കുത്തകയാണ്. ആറാം ക്ലാസ് മുതല്‍ സംസ്ഥാന തലത്തില്‍ ഓസ്റ്റിന്‍ മത്സരരംഗത്തുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനം: ഈരാറ്റുപേട്ടയില്‍ യു.ഡി.എഫില്‍ തര്‍ക്കം

ഈരാറ്റുപേട്ട: മുന്നണിയുടെ കാലാവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാവാത്ത കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മെമ്പര്‍ക്കെതിരേ ഭരണ കക്ഷിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. 
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിവരുന്ന ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്തില്‍ മുസ്‌ലിം ലീഗിലെ പി കെ അലിയാര്‍ പ്രസിഡന്റായും മാണി ഗ്രൂപ്പിലെ സാലി തോമസ് വൈസ് പ്രസിഡന്റായും കഴിഞ്ഞ 14 മാസമായി ഭരണം നടത്തിവരികയാണ്. 
മുന്നണി ധാരണപ്രകാരം ഒരു വര്‍ഷം കഴിയുമ്പോള്‍ സാലിതോമസ് രാജിവച്ച് കോണ്‍ഗ്രസ് അംഗമായ ജെമീല അബ്്ദുര്‍റഹ്മാന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ പി സി ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കിയിരുന്നു. 
ഇതനുസരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സാലി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തത് സംബന്ധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പലതവണ ചീഫ് വിപ്പുമായി ബന്ധപ്പെട്ടിട്ടും സാലി തോമസിനെ രാജിവയ്പ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു മറുപടിയും  ലഭിച്ചില്ല. 
നിലവില്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റിനു പരാതി നല്‍കിയിരിക്കുകയാണ്. മുന്നണി മര്യാദ പ്രകാരം സാലിതോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.

സഹകരണ സംഘം സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ പോലിസ് കാവലില്‍ ഇറക്കി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ആരംഭിക്കുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് പ്രോസസിങ് സഹകരണ സംഘം വക മീനച്ചില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഇന്നലെ പോലിസ് സന്നാഹത്തിന്റെ കാവലില്‍ ഇറക്കി. 
വര്‍ഷങ്ങളായി പുത്തന്‍പള്ളി വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് വിപുലീകരിച്ച്‌ എല്ലാവിധ കണ്‍സ്യൂമര്‍ ഇനങ്ങളും ഉള്‍പ്പെടുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിക്കാന്‍ സംഘം തീരുമാനമെടുത്തിരുന്നു. ഇതിനായി ഒരു കോടി രൂപയോളം ചിലവഴിച്ച് ഷോറും പണിയുകയും സാധനങ്ങള്‍ ഇറക്കാന്‍ മൂന്നുതവണ ലോഡ് വന്നപ്പോഴും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതുമൂലം ലോഡ് ഇറക്കാതെ തിരിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് സംഘം ഹൈക്കോടതിയെ സമീപിക്കുകയും സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ പോലിസിന്റെ സാന്നിധ്യത്തിലാണ് ലോഡ് ഇറക്കിയത്. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി മോഹന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തു നിന്ന് എത്തിയ 50ല്‍പരം റിസര്‍വ് പോലിസ് സംരക്ഷണത്തിലാണ് സാധനങ്ങള്‍ ഇറക്കിയത്.



ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സുവര്‍ണ ജൂബിലി സ്വാഗതസംഘം സ്വാഗതസംഘം


കെ. കരുണാകരന്‍ അനുസ്മരണം


പൈപ്പ് പൊട്ടി ജലം പാഴാകാന്‍ തുടങ്ങിയിട്ട് രണ്ട് മാസം; അധികൃതര്‍ക്ക് മൗനം


സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു


അയല്‍വാസി വസ്തു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന്‌


Tuesday, January 10, 2012

വളത്തിന്റെ വില കുറയ്ക്കണമെന്ന്

ഈരാറ്റുപേട്ട: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രായോഗികവിജയത്തിന് ഭക്ഷ്യധാന്യങ്ങളും മറ്റു കാര്‍ഷികോത്പന്നങ്ങളും വര്‍ധിച്ചതോതില്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കാന്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന വളത്തിന്റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നു കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പൂഞ്ഞാര്‍ മാത്യു കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. 





ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് സ്കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട: റവന്യൂജില്ലാ കലോത്‌സവത്തില്‍ മുസ്‌ലിം ഗേള്‍സ് സ്കൂളിന് മികച്ച വിജയം. ഉപജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ മത്സരിച്ച സ്കൂളിലെ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒപ്പന, നാടകം, കഥകളി ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. 
കൂടാതെ അറബി കഥാരചന, ഉറുദു കവിതാ രചന, ഉറുദു ഉപന്യാസം എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കഥകളി ഗ്രൂപ്പ്, നാടകം, യുപി വിഭാഗം ഒപ്പന എന്നിവയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും സ്കൂളിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. നാടോടി നൃത്തം, കേരളനടനം എന്നിവയിലും എ ഗ്രേഡ് കരസ്ഥമാക്കി.

ബി എസ് എന്‍ എല്‍ വര്‍ക്കേഴ്‌സ്‌സമ്മേളനംസമാപിച്ചു

ഈരാറ്റുപേട്ട: നാഷണല്‍ യൂണിയന്‍ ഓഫ് ബിഎസ്എന്‍എല്‍ വര്‍ക്കേഴ്‌സ്(ഇഎന്‍ടിഒ) കോട്ടയം ജില്ലാ സമ്മേളനം പൂര്‍ത്തിയായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടെലിംകോം മേഖലയിലെ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനു ചെയ്യാവുന്ന കാര്യങ്ങള്‍ പരിമിതിക്കുള്ളില്‍ നിന്നും ചെയ്തുതീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിനിധി സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ ജനറല്‍ മാനേജര്‍ പി.വി. വിജയകുമാരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്തു. 
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.ജി. മോഹനന്‍ നായര്‍, കെ.വി. ജോസ്, ശശികുമാര്‍, പി.ആര്‍. നായര്‍, പി.ജെ. ജോസ്, ജോമോന്‍ ഐക്കര, പി.ജെ. ജേസ്, രാജന്‍ കൊല്ലംപറമ്പില്‍, ബി. മോഹനചന്ദ്രന്‍, പി.എച്ച്. നൗഷാദ്, വി.പി. ലത്തീഫ്, ജോര്‍ജ് ജേക്കബ്, പി.ഐ.വിന്‍സെന്റ്, ടി.ജെ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.ജി. രാധാകൃഷ്ണന്‍(പ്രസി.), പി.ഐ. വിന്‍സെന്റ്(സെക്ര.),ഡേവിഡ് ജോര്‍ജ്("ട്രഷ.)

എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനം നടത്തി

ഈരാറ്റുപേട്ട: മാറി വരുന്ന ഭരണകൂടങ്ങള്‍ അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഒന്നും ചെയ്യാതെ വോട്ട് ബാങ്ക് ആക്കി മാറ്റുകയാണെന്ന്് എസ്.ഡി.പി.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കാസിം പറഞ്ഞു. എസ്.ഡി.പി.ഐ പത്താഴപ്പടി ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദലിത് മുസ്‌ലിം മുന്നേറ്റങ്ങളെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനം പരീത് കാട്ടാമല  ഉദ്ഘാടനം ചെയ്തു. നാസര്‍ വെള്ളാപ്പള്ളില്‍ അധ്യക്ഷതവഹിച്ചു. ഓഫിസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി സുലൈമാന്‍ മൗലവി നിര്‍വഹിച്ചു. എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പരിക്കൊച്ച് കുന്തീപറമ്പില്‍, സെക്രട്ടറി ഇസ്മായില്‍ കീഴേടം, പരീക്കൊച്ച് വെള്ളൂപ്പറമ്പില്‍, ഷറഫുദ്ദീന്‍, ഹാഷിര്‍, ഹസന്‍ സംസാരിച്ചു.

എ.എസ്.ഐക്ക് കൈക്കൂലി നല്‍കിയില്ല; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായി പരാതി

ഈരാറ്റുപേട്ട: ന്യൂ ഇയര്‍ സമ്മാനമായി  എ.എസ്്.ഐ കൈക്കൂലി  നല്‍കാത്തതിന്റെ പേരില്‍ നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി ബസ് റൂട്ടിലോടാന്‍ യോഗ്യമല്ലെന്ന് പറഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായി  പരാതി. 
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ 15 വര്‍ഷമായി സര്‍വീസ് നടത്തിവരുന്ന റോബിന്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബസ്സാണ് തടഞ്ഞതെന്ന് ഉടമ പാറയില്‍ ബേബി ഗിരീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിടനാട് സ്റ്റേഷനിലെ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയശങ്കറിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വീസ് മുടങ്ങിയ ഇനത്തിലുള്ള നഷ്ടവും എ.എസ്.ഐയില്‍ നിന്ന് ഇടാക്കണമെന്നും ആവശ്യപ്പെട്ട് പാലാ ഡിവൈ. എസ്.പി, ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഗിരീഷ് പറഞ്ഞു. ഈ മാസം ആറിന് രാവിലെ 8.30ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ടക്ക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായി വന്ന ബസ്സാണ് പിണ്ണാക്കനാടുവച്ച് പോലിസ് തടഞ്ഞത്. 
പിന്നീട് യാത്രക്കാരെ ഇറക്കിവിട്ടു സര്‍വീസ് പരിശോധനക്ക് ബസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിയമം എ.എസ്.ഐ ലംഘിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് എ.എസ്.ഐ ജയശങ്കര്‍ തന്റെ കാറിന് രണ്ട് ടയര്‍ വാങ്ങുന്നതിന് പണമോ അല്ലെങ്കില്‍ ടയറോ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിന്റെ പേരിലാണ് ബസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്ന് ഗിരീഷ് പറഞ്ഞു. ബസ് പരിശോധനക്കായി തടഞ്ഞു നിര്‍ത്തി കേസ് എടുക്കുന്ന എ.എസ്.ഐയുടെ നടപടിക്കെതിരേ ഇന്ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിലോടുന്ന ബസ്സുകള്‍ രണ്ടു മണിക്കൂര്‍ സര്‍വീസ് നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.


കാഞ്ഞിരപ്പള്ളിറൂട്ടില്‍ ബസ് പണിമുടക്കും

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ അകാരണമായി കേസെടുത്ത തിടനാട് പൊലീസിനെതിരെ നടപടിയെടൂക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ സൂചനാപണിമുടക്ക് നടത്തും. യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരമാവധി ബുദ്ധിമുട്ട് ഇല്ലാത്തരീതിയിലായിരിക്കും സൂചനാപണിമുടക്ക് നടത്തുന്നതെന്നു തൊഴിലാളി പ്രതിനിധികള്‍ അറിയിച്ചു.
കഴിഞ്ഞമാസം ആറിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിലോടുന്ന റോബിന്‍ മോട്ടോഴ്‌സ് ബസിന് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ഫിറ്റ്‌നെസ് ഇല്ലെന്നു കാണിച്ചാണ് തിടനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കുകയും ഇവര്‍ പരിശോധന നടത്തുകയും ബസ് വിട്ടുകൊടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് അപകടകരമായി വാഹനമോടിച്ചുവെന്ന് കാണിച്ച് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഇതേത്തുടര്‍ന്നാണ് സൂചനാപണിമുടക്ക് നടത്താന്‍ തൊഴിലാളിയൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Monday, January 9, 2012

വി.പി. കൊച്ചുമുഹമ്മദ് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ്


അഖില കേരള വോളി ടൂര്‍ണമെന്റ്


സുവനീര്‍ പ്രകാശനം


ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍

ഈരാറ്റുപേട്ട: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്നു കേരള പ്രൈവറ്റ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സസ് ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് ആമോദ് മാത്യു അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ ചെറുവള്ളി, ബിജു കുര്യന്‍, സജി കുരീക്കാട്ട്, സ്റ്റീഫന്‍ മാനുവല്‍, ജെയ്‌സണ്‍ ജേക്കബ്, ഡോ. ജേക്കബ് മണ്ണുംമൂട് സാജു മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തെ മാവോയിസ്റ്റ്ഭീഷണിയില്‍നിന്ന് രക്ഷിച്ചത് കരുണാകരന്‍ ചെന്നിത്തല

ഈരാറ്റുപേട്ട: കേരളത്തിലെ ജനങ്ങളെ നക്‌സല്‍  മാവോയിസ്റ്റ് ഭീഷണിയില്‍നിന്ന് മോചിപ്പിച്ചത് കെ. കരുണാകരന്റെ പ്രവര്‍ത്തനങ്ങളാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.എം. ചുമ്മാര്‍, ടി.ടി. വര്‍ക്കി, ടി.ടി. ആന്റണി എന്നിവരെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു. 
അനീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., അഡ്വ. ജോമോന്‍ ഐക്കര, വി.എം. ഇല്യാസ്, ജോര്‍ജ് ജേക്കബ്ബ്, പി.എച്ച്. നൗഷാദ്, നിയാസ് വെള്ളൂപറമ്പില്‍, വര്‍ക്കിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.