ഈരാറ്റുപേട്ട: സോളിഡാരിറ്റി 201112 വര്‍ഷത്തേക്കുളള പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോമോന്‍ ഐക്കര നിര്‍വഹിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡണ്ട് എ.എം.എ. ഖാദറില്‍ നിന്നും സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയാ പ്രസിഡന്റ് പി.എസ്. അബ്ദുല്‍ ഹഖീം ഫണ്ട് ഏറ്റുവാങ്ങി.
Showing posts with label സോളിഡാരിറ്റി. Show all posts
Showing posts with label സോളിഡാരിറ്റി. Show all posts
Wednesday, January 4, 2012
20 പവനോളം "ആക്രി' സ്വര്‍ണം തിരികെ നല്‍കി യുവാക്കള്‍ നാടിന്നഭിമാനമായി
കഴിഞ്ഞ ഡിസം. 29 നായിരുന്നു പ്രവിത്താനം കോയിക്കല്‍ കെ.എല്‍. ആന്റണിയുടെ വിട്ടില്‍ നിന്നും 110 രുപക്ക് പഴയ വി.സി.ആറും പഴയ ഇരുമ്പും ഇവര്‍ വാങ്ങിയത്. വീട്ടിലെത്തി ഉള്ളിലുള്ള ചെമ്പ് ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ വി.സി.ആര്‍ തുറന്നപ്പോഴാണ് 20 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സാധനങ്ങള്‍ വാങ്ങിയ വീട്ടില്‍ തിരിച്ചെത്തി സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി ഇവര്‍ മാതൃകയാവുകയായിരുന്നു.
ബാങ്കില്‍ പണയംവെച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ മോഷ്ടാക്കളെ ഭയന്ന് ഉപയോഗിക്കാതെ വെച്ചിരുന്ന വി.സി.ആറിനുള്ളില്‍ ഒളിപ്പിച്ചു വെച്ചതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് ഓര്‍മിക്കാതെ കച്ചവടക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് വി.സി.ആര്‍ എടുത്തു കൊടുക്കുകയായിരുന്നു. പാരിതോഷികം നല്‍കാന്‍ വീട്ടുടമ തയാറായെങ്കിലും ഇവര്‍ വാങ്ങിയില്ല. വീടുകളില്‍ ചെന്ന് ആക്രികച്ചവടം നടത്തി ജീവിക്കുന്നവരെക്കുറിച്ച് പെതു സമൂഹത്തിന്റെ ധാരണ തിരുത്താന്‍ ഈ സംഭവം ഇടയാക്കണമെന്ന പ്രാര്‍ഥന മാത്രമാണ് മൂന്നുപേര്‍ക്കും ഉളളത്.
സ്വര്‍ണം തിരികെ നല്‍കി സത്യസന്ധത തെളിയിച്ച യുവാക്കളെ സോളിഡാരിറ്റി ആദരിച്ചു. ഏരിയാ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനത്തോടനുബന്ധിച്ചു കടുവാമുഴിയില്‍ നടന്ന പരിപാടിയിലാണ് ഇവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചത്.
മഅ്ദനിക്ക് ജാമ്യ നിഷേധം: സോളിഡാരിറ്റി പ്രതിഷേധ പ്രകടനം നടത്തി
ഈരാറ്റുപേട്ട: മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഒമ്പതര വര്‍ഷം ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ യൗവനം തീര്‍ന്ന മഅ്ദനി രണ്ടുവര്‍ഷമായി ബംഗളൂരു അഗ്രഹാര ജയിലില്‍ ജാമ്യം നിഷേധിച്ച് കഴിയുകയാണ്.എന്നാല്‍,അഴിമതിക്കാരായ രാജയും കനിമൊഴിയും ജയിലില്‍ പോലും സുഖവാസമനുഭവിക്കുകയും ജാമ്യം നേടുകയും ചെയ്യുന്നു. വികലാംഗനും നിരവധി രോഗത്തിന് അടിമയായിട്ടും ചികിത്സ പോലും നിഷേധിച്ചിരിക്കുന്ന മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.മഅ്ദനിയെ ജയിലില്‍ പീഡിപ്പിക്കുന്ന രംഗം പ്രകടനത്തില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ് സംസാരിച്ചു. ഏരിയാ പ്രസിഡന്റ് പി.എസ്. അബ്ദൂല്‍ ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍,അന്‍സാര്‍ അലി, മാഹിന്‍ മുജീബ്, ബിന്‍സാദ്, നസീര്‍, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Saturday, December 31, 2011
സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം
ഈരാറ്റുപേട്ട: സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കെ. തോമസ് കുട്ടി നിര്‍വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.എ. ഇബ്രാഹിം ഫണ്ട് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം എ.എം.എ. സമദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, പി.എസ്. അഷ്‌റഫ്, യൂസുഫ് ഹിബ, നൗഫല്‍ പാറനാനി എന്നിവര്‍ പങ്കെടുത്തു.
Sunday, December 18, 2011
സോളിഡാരിറ്റി ആഭ്യന്തര മന്ത്രിയുടെ കോലം കത്തിച്ചു
ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ട ഏരിയ പ്രതിഷേധ പ്രകടനം നടത്തി. വി.എ. ഹസീബ്, പി.എസ്. ഹക്കീം, യൂസുഫ് ഹിബ, ഷഹീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചിദംബരത്തിന്റെ കോലം കത്തിച്ചു.
Saturday, December 17, 2011
ബാറിന് പ്രവര്‍ത്തനാനുമതി: സോളിഡാരിറ്റി മാര്‍ച്ച് നടത്തി
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ ഒഴുക്കിയ മറീന ബാറിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി.
പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ യോഗം ബ്ലേഡ് മാഫിയ വിരദ്ധ സമിതി സംസ്ഥാന സമിതിയംഗം ഒ.ഡി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സമിതിയംഗം നിഷാദ് നടക്കല്‍, ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ്, ഏരിയാ പ്രസിഡന്റ് പി.എസ്. ഹഖീം, നൗഫല്‍ പാറനാനി തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്. ഷറഫുദ്ദീന്‍, പി.എസ്.എ. കരീം, പി.എഫ്. റഷീദ്, ഫിര്‍ദൗസ്, നസീര്‍, മാഹിന്‍, സഹീര്‍, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thursday, December 15, 2011
ബാര്‍ ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം
സോളിഡാരിറ്റി
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റില്‍ തള്ളിയതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച ബാര്‍ ഹോട്ടലിന് പഞ്ചായത്ത് ഭരണസമിതിയുടെ അഭാവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കിയ സംഭവത്തില്‍ സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ പ്രതിഷേധിച്ചു. ബാറിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയവര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് ജനം തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍, വി.എ. ഹസീബ്, യൂസുഫ്, ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ഡി.പി
ഈരാറ്റുപേട്ട: മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കാതെ ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയതില്‍ പി.ഡി.പി പ്രതിഷേധിച്ചു. ഹോട്ടലിന് മുന്നില്‍ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ അംഗം ഇപ്പോള്‍ ബാറിനു വേണ്ടി വാദിക്കുകയാണ്. ജനവിരുദ്ധ നിലപാട് സ്വീകരിച്ച പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ പി.ഡി.പി തീരുമാനിച്ചു. നൗഫല്‍ കീഴേടം അധ്യക്ഷത വഹിച്ചു. റിയാസ് കുന്നത്തുപറമ്പില്‍, മാഹീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)