ഈരാറ്റുപേട്ട: പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങള്‍ നടപ്പാക്കുന്ന മീനച്ചിലാര്‍ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര അധ്യക്ഷത വഹിച്ചു.
Showing posts with label പൂഞ്ഞാര്‍. Show all posts
Showing posts with label പൂഞ്ഞാര്‍. Show all posts
Tuesday, December 27, 2011
Sunday, December 25, 2011
മീനച്ചിലാര്‍ സംരക്ഷണപദ്ധതിയുമായി എന്‍എസ്എസ് ക്യാമ്പ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിനക്യാമ്പിനോടനുബന്ധിച്ച് മീനച്ചിലാര്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. നാളെ മുതല്‍ ജനുവരി ഒന്നു വരെ പൂഞ്ഞാര്‍ ഗവ. എല്‍പി സ്കൂളിലാണു ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ കുടമുരുട്ടി മുതല്‍ പൂഞ്ഞാര്‍ പഞ്ചായത്ത് അതിര്‍ത്തിയായ മറ്റക്കാട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ പ്രദേശത്തെ മീനച്ചിലാറിന്റെ ഇരുകരകളിലും നദീതീര സസ്യങ്ങളായ മുള, ഇല്ലി തുടങ്ങിയവ നട്ടുപിടിപ്പിക്കും. നദിയിലും തീരത്തും അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കും. പനച്ചിപ്പാറയില്‍നിന്നു നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നദീസംരക്ഷണ സന്ദേശയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. വി.എന്‍. ശശിധരന്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ ചീഫ് വിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര അധ്യക്ഷത വഹിക്കും. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.ജി. രാജു, പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉഷാ മേനോന്‍, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എ.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. നന്ദകുമാര്‍, വി.എസ്. വിനു, എസ്. വിനോദ്, ജോസിറ്റ് ജോണ്‍, പി.എസ്. അജയന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
തൊഴിലുറപ്പ്: മാലിന്യക്കുഴി വൃത്തിയാക്കിയ എട്ടു പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
പൂഞ്ഞാര്‍: തൊഴിലുറപ്പു പദ്ധതിപ്രകാരം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാലിന്യക്കുഴി വൃത്തിയാക്കിയ എട്ട് ജോലിക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊഴിലാളികളായ അല്‍ഫോന്‍സാ, സുജാത, ബീന, ശാന്തകുമാരി, ശാന്തമ്മ, ശാന്തി എന്നിവരെയാണ് പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിലെ പനച്ചികപ്പാറ ഭാഗത്ത് നീര്‍ത്തട വികസന പദ്ധതിപ്രകാരം കുഴിയെടുക്കുന്നതിനിടെയാണ് മാലിന്യക്കുഴി വൃത്തിയാക്കേണ്ടി വന്നത്. കുഴിയില്‍നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം ശ്വസിച്ചാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതിയ കുഴി നിര്‍മിക്കണമെന്നതാണ് നീര്‍ത്തട പദ്ധതിയുടെ ചട്ടം. എന്നാല്‍ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാലിന്യക്കുഴി വൃത്തിയാക്കേണ്ടി വന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

Saturday, December 24, 2011
പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് പുനരുദ്ധരിക്കും
മുണ്ടക്കയം: അഞ്ചുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചതും റോഡ് പണിയിലെ അപാകതമൂലം ബസ് സര്‍വീസ് ആരംഭിക്കുവാന്‍ കഴിയാതിരുന്നതുമായ പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ റോഡ് പുനരുദ്ധരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ പരാതിയിന്മേല്‍ തീരുമാനമായി.
ഈ റോഡിലെ "എസ്' വളവു കാരണം പകുതി ദൂരം മാത്രമാണ് ഇപ്പോള്‍ ബസ് സര്‍വീസ് നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് മുണ്ടക്കയത്തെത്തുവാന്‍ എളുപ്പവഴിയായ ഈ റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്റണി കടപ്ലാക്കല്‍ നല്‍കിയ പരാതിയിലാണ് നാലു കോടി രൂപയുടെ എസ്റ്റിമേറ്റു തയാറാക്കി ഭരണാനുമതി നല്‍കിയിരിക്കുന്നത്.

റബര്‍ മോഷണം: പ്രതി അറസ്റ്റില്‍
പൂഞ്ഞാര്‍: റബര്‍ മോഷണക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. മണിയംകുന്ന് പെരുമ്പള്ളിക്കുന്നേല്‍ പയസിന്റെ വീട്ടുമുറ്റത്തിട്ടിരുന്ന റബര്‍ഷീറ്റ് മോഷ്ടിച്ച സംഭവത്തില്‍ വളതൂക്ക് സ്വദേശി മാടവനശേരില്‍ മധു (28)വിനെയാണ് ഈരാറ്റുപേട്ട എസ്‌ഐ സി.ബി. തോമസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Sunday, December 18, 2011
പൂഞ്ഞാര്‍ മേഖലയില്‍ വ്യാപക മോഷണ ശ്രമം
ഈരാറ്റുപേട്ട: കൈപ്പള്ളി, ഇടമല പ്രദേശങ്ങളിലെ ദേവാലയങ്ങളടക്കം പത്തോളം സ്ഥാപനങ്ങളില്‍ മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍, കുരിശുപള്ളി, ഗുരുമന്ദിരം, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി വിവിധസ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
കൈപ്പള്ളി ഷാപ്പ് കൗണ്ടറിന്‍െറ പൂട്ടും സമീപത്തെ രണ്ട് മാടക്കടകളുടെ പൂട്ടും തകര്‍ത്തു. കൈപ്പള്ളി സെന്‍റ് ആന്‍റണീസ് കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ഇടമല സി.എം.എസ്.യു.പി.സ്കൂളിലെ ഓഫീസ് മുറിയുടെയും കമ്പ്യൂട്ടര്‍ ലാബിന്‍െറയും താഴുകള്‍ തകര്‍ത്ത് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ മുറിക്കുള്ളില്‍ വാരി വിതറിയിട്ടുണ്ട്.
സ്കൂളിന് സമീപത്തെ മാടക്കടയിലും മോഷണ ശ്രമം നടന്നു. ഇടമലയിലെ ഗുരുമന്ദിരത്തിന്‍െറ കാണിക്ക വഞ്ചിയുടെ പൂട്ട് തകര്‍ത്തെങ്കിലും പണമില്ലായിരുന്നു.
മോഷ്ടിച്ച റബ്ബര്‍ ഷീറ്റുമായി എത്തിയ കള്ളന്‍ ഓടി രക്ഷപ്പെട്ടു
പൂഞ്ഞാര്‍: മോഷ്ടിച്ച റബ്ബര്‍ ഷീറ്റുമായി ഓട്ടോറിക്ഷയില്‍ എത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ തടഞ്ഞുവച്ച ഓട്ടോറിക്ഷയും െ്രെഡവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാതാമ്പുഴ വെള്ളേപ്പള്ളില്‍ ജയ്‌മോന്റെ റബ്ബര്‍ ഷീറ്റാണ് കഴിഞ്ഞ രാത്രിയില്‍ മോഷ്ടിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ ഓട്ടോറിക്ഷ തടഞ്ഞ് ചോദ്യം ചെയ്‌പ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയില്‍നിന്ന് കാണാതായ 16 റബ്ബര്‍ ഷീറ്റും പോലീസ് പിടികൂടി.

Subscribe to:
Posts (Atom)