Showing posts with label ഐ.എസ്.എം. Show all posts
Showing posts with label ഐ.എസ്.എം. Show all posts

Friday, December 23, 2011

ഇസ്‌ലാമികപ്രദര്‍ശനം തുടങ്ങി

ഈരാറ്റുപേട്ട:ഇസ്‌ലാം ശാന്തിയുടെ മതം എന്ന സന്ദേശവുമായി ഐ.എസ്.എം. മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക പ്രദര്‍ശനം ഈരാറ്റുപേട്ട വി.ടി.എം.എസ്. ഹാളില്‍ തുടങ്ങി. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ അസ്ഹര്‍ ഫാറൂഖി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ടി.പി.എം. ഇബ്രഹിംഖാന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോമോന്‍ ഐക്കര, പി.കെ. അലിയാര്‍, സൈനുല്‍ ആബ്ദീന്‍ മൗലവി, പ്രൊഫ. എം.കെ. ഫരീദ്, നസീര്‍ ഏറ്റുമാനൂര്‍, അബ്ദുല്‍ ശുക്കൂര്‍ യാസിന്‍ സ്വലാഹി, യൂനുസ് എം.എച്ച്.എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച പ്രദര്‍ശനം സമാപിക്കും. 


Wednesday, December 21, 2011

ഇസ്ലാമിക് എക്‌സിബിഷന്‍ നാളെ മുതല്‍

ഈരാറ്റുപേട്ട: 'ഇസ്ലാം ശാന്തിയുടെ മതം' എന്ന പ്രമേയത്തില്‍ ഐ.എസ്.എം നടത്തുന്ന സന്ദേശ പ്രചാരണത്തിന്‍െറ ഭാഗമായി ഇസ്ലാമിക് എക്‌സിബിഷന്‍ 22, 23, 24 തീയതികളില്‍ ഈരാറ്റുപേട്ട പി.ടി.എം.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകും.
വ്യാഴാഴ്ച വൈകുന്നേരം 4.30 ന് അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി.ജോര്‍ജ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അസ്ഹര്‍ ഫാറൂഖി അധ്യക്ഷത വഹിക്കും. എന്‍.ജയരാജ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സുബൈര്‍ പിടിയേക്കല്‍, ഷിഹാബ് എടക്കര എന്നിവര്‍പ്രമേയ വിശദീകരണം നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് യുവജന സെമിനാര്‍ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജാബിര്‍ കായക്കൊടി പ്രഭാഷണം നടത്തും. 6.30 ന് ആദര്‍ശ സമ്മേളനം സല്‍മാനുല്‍ ഫാരിസി പ്രഭാഷണം നടത്തും. ശനിയാഴ്ച മൂന്നിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധ വി. നായര്‍ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് കോയ സുല്ലമി പ്രഭാഷണം നടത്തും. സമാപന സമ്മേളനം ഐ.എസ്.എം കേരള പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ഉദ്ഘാടനം ചെയ്യും. ടി.എം.മുഹമ്മദ്  ഇബ്രാഹിം അധ്യക്ഷത വഹിക്കും. ആന്‍േറാ ആന്‍റണി എം.പി. മുഖ്യാതിഥിയായിരിക്കും. വൈ.എ. സലിം ഹമദാനി, ഡോ.കെ.കെ.സക്കരിയ സ്വലാഹി  എന്നിവര്‍ പ്രഭാഷണം നടത്തും. എക്‌സിബിഷന് ഒരുക്കം പൂര്‍ത്തിയായതായി പബ്‌ളിസിറ്റി കണ്‍വീനര്‍  കെ.പി.താഹ അറിയിച്ചു.